ലോകകപ്പിലേക്കുള്ള ആസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു; പട്ടികയില്‍ വാര്‍ണറും സ്മിത്തും

ലോക കപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുരുങ്ങി വിലക്ക് നേരിട്ട മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനും ആഷ്ടണ്‍ ടേണര്‍ക്കും ടീമിലിടം നേടാന്‍ സാധിച്ചില്ല. ആരോണ്‍ ഫിഞ്ച് തന്നെയാണ് ടീമിനെ നയിക്കുന്നത്.

ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിനും ടീമിലിടം നേടാന്‍ സാധിച്ചില്ല. ഏഴ് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരാണ് ടീമിലുള്ളത്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ട്ടമായ മിച്ചല്‍ സ്റ്റാര്‍ക്ക് ടീമില്‍ തിരിച്ചെത്തി. ഇന്ത്യയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവതാരം ജൈ റിച്ചാര്‍ഡ്‌സണും ടീമില്‍ സ്ഥാനം കണ്ടെത്തി. അലക്‌സ് കാരെയാണ് വിക്കറ്റ് കീപ്പര്‍.

ആഡം സാമ്പ, നഥാന്‍ ലയണ്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍

ഓസ്ട്രേലിയന്‍ ടീം ; ആരോണ്‍ ഫിഞ്ച് (ര), ഉസ്മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരെ (ംസ), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജൈ റിച്ചാര്‍ഡ്സണ്‍, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, നഥാന്‍ ലയണ്‍, ആഡം സാംപ, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്

ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ലെങ്കിലും പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിനെയും ഹേസല്‍വുഡിനെയും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഓസ്ട്രേലിയന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top