സെമിയ്ക്ക് മുമ്പ് ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി ഓസീസ്

ലോകകപ്പ് സെമിഫൈനലില്‍ എത്തി നില്‍ക്കുമ്പോള്‍ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക്‌ ഏറ്റ പരിക്ക് ഓസ്‌ട്രേലിയക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളായ ഉസ്മാന്‍ ഖവാജ, മാര്‍ക്കസ് സ്റ്റോയിനിസ് തുടങ്ങിയവര്‍ക്കാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പരിക്ക് പറ്റിയത്. ഈ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് പകരക്കാരായി രണ്ട് പേരെ ഓസ്‌ട്രേലിയ ടീമിലേക്ക് വിളിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയ ലോകകപ്പ് ടീമിലേക്ക് പകരക്കാരായി ക്ഷണിച്ചിരിക്കുന്നത് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാത്യൂ വേഡ്, ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എന്നിവരെയാണ്. ഓസ്‌ട്രേലിയ എ ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള ഇരു താരങ്ങളോടും സെമി ഫൈനല്‍ മത്സരം നടക്കാനിരിക്കുന്ന ബര്‍മിംഗ് ഹാമിലെത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top