ലോകകപ്പ് ; ടീമില്‍ ആഷ്ടണ്‍ ടേണറിന് ഇടം പിടിക്കാന്‍ കഴിയാതിരുന്നത്…

ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ആഷ്ടണ്‍ ടേണര്‍. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ താന്‍ ഉള്‍പ്പെടാതിരുന്നത് കഴിഞ്ഞ വര്‍ഷം തോളിനേറ്റ പരിക്കാണെന്ന് ആഷ്ടണ്‍ ടേണര്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബാഷ് ലീഗിനിടെ തന്റെ തോളിന് പരിക്കേറ്റെന്നും ഇതിന് ശേഷം തനിക്ക് പന്തെറിയാനായില്ലെന്നും ഇത് തന്റെ ലോകകപ്പ് ടീം യോഗ്യതയ്ക്ക് തടസമാവുകയായിരുന്നുവെന്നുമാണ് ടേണറുടെ വെളിപ്പെടുത്തല്‍.

ബോള്‍ ചെയ്യാന്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ തനിക്ക് ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ കഴിയുമായിരുന്നെന്നാണ് ടേണര്‍ പറയുന്നത്. അതേ സമയം ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ കഴിയാത്തത് തനിക്ക് കൂടുതല്‍ പ്രചോദനമായിട്ടെ ഉള്ളുവെന്നും ഓസീസ് ടീമില്‍ തിരിച്ചെത്താന്‍ താന്‍ ഇനി കഠിനപരിശീലനം നടത്തുമെന്നും ടേണര്‍ കൂട്ടിച്ചേര്‍ത്തു.

Top