ലോകകപ്പ് ;പാക്കിസ്ഥാനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു

ലോകകപ്പില്‍ ഇന്ന് അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനെ നേരിടും. പാക്കിസ്ഥാനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.പാകിസ്ഥാന് ലോകകപ്പ് സെമി സാധ്യത വര്‍ധിപ്പിക്കാനുള്ള പോരാട്ടമാണിന്ന്. തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്ന അവസ്ഥയുണ്ടാവും.

അഫ്ഗാന്‍ ഇത് വരെ ഒരു മത്സരത്തില്‍ പോലും വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ എതിരാളികളായി പാക്കിസ്ഥാനെതിരെ സന്നാഹ മത്സരത്തില്‍ ടീം നേടിയ വിജയം ആവര്‍ത്തിക്കുവാനുള്ള ശ്രമവുമായാവും ഗുല്‍ബാദിന്‍ നൈബും സംഘവും എത്തുന്നത്.

അഫ്ഗാനിസ്ഥാന്‍: ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, സമിയുള്ള ഷിന്‍വാരി, നജീബുള്ള സദ്രാന്‍, ഇക്രം അലി ഖില്‍, റഷീദ് ഖാന്‍, ഹമീദ് ഹസ്സന്‍, മുജീബ് ഉര്‍ റഹ്മാന്‍

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ഷഹീന്‍ അഫ്രീദി

Top