ലോ​ക​ക​പ്പ് ര​ണ്ടാം സെ​മി ഫൈ​ന​ലി​ല്‍ ക്രൊ​യേ​ഷ്യ​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ട് മു​ന്നി​ല്‍ (1–0)

England vs Croatia

മോസ്കൊ : റഷ്യന്‍ ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയെ വിറപ്പിച്ച്‌ ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ കിയറാന്‍ ട്രിപ്പിയര്‍ ആണ് ആദ്യ ഗോള്‍ നേടി ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്.

ടൂര്‍ണമെന്റില്‍ നിലവിലെ ടോപ് സ്കോററായ ഹാരി കേനിന്റെ കളി മികവും നേതൃപാടവവുമാണ് ഇംഗ്ലീഷ് പടയുടെ പ്രധാന ശക്തി. സ്റ്റെര്‍ലിംഗ്, അലി, റാഷ്ഫോഡ്, മഗ്യൂര്‍ എന്നിവരും ചേരുന്നതോടെ കരുത്തരുടെ പടയാണ് ഇംഗ്ലണ്ട്.

കേനും സ്റ്റെര്‍ലിംഗും ചേരുന്ന മുന്നേറ്റനിര എതിരാളികളുടെ പ്രതിരോധത്തെ കീറിമുറിച്ച്‌ സ്കോര്‍ കണ്ടെത്താന്‍ പ്രാപ്തമാണ്. കിടിലന്‍ ഫോമിലാണ് ഗോള്‍കീപ്പ‌ര്‍ പിക്ക്ഫോ‌ഡ്. തകര്‍പ്പന്‍ സേവുകളായിരുന്നു ക്വാര്‍ട്ടറില്‍ സ്വീഡനെതിരെ കാഴ്ചവച്ചത്. നിര്‍ണായക മത്സരമായതിനാല്‍ അറ്റാക്കിംഗും കൗണ്ടര്‍ അറ്റാക്കിംഗുമായി കളം നിറഞ്ഞ് കളിക്കാനാവും ഇംഗ്ലീഷ് പട ശ്രമിക്കുക.Related posts

Back to top