ആഗോളതലത്തില്‍ മികച്ച വില്‍പ്പനയുള്ള സ്മാര്‍ട്‌ഫോണ്‍ ഐഫോണ്‍ ടെന്നെന്ന് റിപ്പോര്‍ട്ട്

ഗോളതലത്തില്‍ മികച്ച വില്‍പ്പനയുള്ള സ്മാര്‍ട്‌ഫോണ്‍ ആപ്പിള്‍ ഒടുവില്‍ അവതരിപ്പിച്ച ഐഫോണ്‍ ടെന്‍ ആണെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 8 പ്ലസ് രണ്ടാം
സ്ഥാനത്തും,ഷാവോമിയുടെ റെഡ്മി 5എ സ്മാര്‍ട്‌ഫോണ്‍ മൂന്നാം സ്ഥാനത്തുമാണ് മികച്ച വില്‍പ്പനയുള്ള സ്മാര്‍ട്ട് ഫോണുകള്‍.ഇതാദ്യമായാണ് ഷാവോമി ഈ സ്ഥാനത്തെത്തുന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കൗണ്ടര്‍ പോയിന്റിന്റെ മാര്‍ക്കറ്റ് പള്‌സ് ഏപ്രില്‍ എഡിഷന്‍ അനുസരിച്ച് 3.4 ശതമാനം വിപണി മൂല്യവുമായി ഐഫോണ്‍ ടെന്‍ 2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദം മുഴുവന്‍ മുന്നിട്ടുനിന്നു. 2.3 ശതമാനമാണ് ഐഫോണ്‍ 8 പ്ലസിന്റെ വിപണി മൂല്യം, ഷാവോമി റെഡ്മി 5എയ്ക്ക് 1.8 ശതമാനമാണ് വിപണി മൂല്യം. മാര്‍ച്ചിലെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണാണ്ഷാവോമി റെഡ്മി 5എ.

ഓപ്പോയുടെ എ83 സ്മാര്‍ട്‌ഫോണാണ് ആഗോള തലത്തിലുള്ള സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ നാലാമതുള്ളത്. സാംസങ് എസ്9, എസ്9 പ്ലസ് സ്മാര്‍ട്‌ഫോണുകളാണ് സാംസങിനെ മികച്ച വില്‍പനയുള്ള ഫോണുകളുടെ പട്ടികയില്‍ ഇടം നേടിക്കൊടുത്തത്.

അഞ്ച്, ആറ് സ്ഥാനങ്ങളില്‍ സാംസങിന്റെ ഈ സ്മാര്‍ട്‌ഫോണുകളാണ്.ഇന്ത്യയും മറ്റ് ദക്ഷിണേഷ്യന്‍ വിപണികളിലും 100 ഡോളര്‍, 199 ഡോളര്‍ നിരക്കിലുള്ള സ്മാര്‍ട്‌ഫോണുകളുടെ വില്‍പനയാണ് ഷാവോമി, വാവെ, സാംസങ് കമ്പനികള്‍ക്ക് തുണയായത്. ഓപ്പോയും വിവോയും ഈ നിരക്കിലുള്ള ഫോണുകളുടെ വില്‍പനയില്‍ അവരുടെ ആഭ്യന്തര വിപണിയിലും ഇന്ത്യന്‍ വിപണിയിലും നേട്ടമുണ്ടാക്കി.

Top