പരിക്ക് വില്ലനായി; ഫൈനലില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ ഗുസ്തി താരം

സെമി ഫൈനലില്‍ പറ്റിയ പരിക്കിനെ തുടര്‍ന്ന് ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും ഇന്ത്യന്‍ ഗുസ്തി താരം ദീപക് പുനിയ പിന്മാറി. കണങ്കാലിനേറ്റ പരിക്ക് തിരിച്ചടിയായതോടെ തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ ദീപക് പുനിയയ്ക്ക് വെള്ളി മെഡല്‍കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

തന്റെ ഇടതുകാലിന് ഭാരം താങ്ങാനാകുന്നില്ലെന്നും ഈ അവസ്ഥയില്‍ മത്സരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ദീപക്ക് പ്രതികരിച്ചു. മത്സരത്തില്‍ നിന്നും ദീപക് പുനിയ പിന്മാറിയതോടെ പുനിയയുടെ എതിരാളി ഇറാന്റെ ഹസാന്‍ യസ്ദാനിയെ സ്വര്‍ണ്ണ മെഡല്‍ ജേതാവായി പ്രഖ്യാപിച്ചു. 86 കിലോഗ്രാം വിഭാഗത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്.

Top