ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ പൂജാ ദണ്ഡയ്ക്ക് വെങ്കലം

ബുഡാപെസ്റ്റ്: ഹംഗറിയില്‍ നടന്നുകൊണ്ടിരിക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പൂജാ ദണ്ഡയ്ക്ക് വെങ്കലം. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ നോര്‍വെയുടെ ഗ്രേസ് ജേക്കബിനെ നേരിട്ട പൂജ 10-7 എന്ന സ്‌കോറിനാണ് വിജയം കൈവരിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യന്‍ താരം 4-1 എന്ന നിലയില്‍ ലീഡെടുത്തിരുന്നു. എതിരാളിക്കുമേല്‍ ആധിപത്യം സ്ഥാപിച്ച പൂജ 6-1 എന്ന നിലയില്‍ സ്‌കോര്‍ ഉയര്‍ത്തി. ഇതിന് പിന്നാലെ ഒരു പോയന്റ് വഴങ്ങിയെങ്കിലും വീണ്ടും നാലു പോയന്റു നേടി സ്‌കോര്‍ 10-2ല്‍ എത്തിച്ചു. കോമണ്‍വെല്‍ത്തില്‍ വെള്ളിമെഡല്‍ നേടിയ പൂജയുടെ വലിയ നേട്ടങ്ങളിലൊന്നായി ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍.

Top