ആഗോളതലത്തിൽ മൂന്ന് വർഷത്തിന് ശേഷം കാർബൺ ഉത്പാദനത്തിൽ വർധനവ്

ബോൺ : ലോകത്തിൽ മൂന്ന് വർഷത്തെ സ്ഥിരതയ്ക്ക് ശേഷം കാർബണിന്റെ ഉത്പാദനത്തിൽ വർധനവ്.

2 ശതമാനം വർധനവ് ഉണ്ടായത് പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

2014 മുതൽ 2016 വരെ കാർബണിന്റെ അളവിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം അളവിൽ വർധനവ് ഉണ്ടായി. ചൈനയിൽ ഉണ്ടായ വർധനവാണ് ആഗോളതലത്തിലും മാറ്റമുണ്ടാകാൻ കാരണം.

2015 ലെ പാരീസ് കാലാവസ്ഥാ വ്യതിയാന കരാറിനെ അടിസ്ഥനമാക്കി ജർമ്മനിയിൽ 200 രാജ്യങ്ങൾക്കിടയിൽ നടത്തിയ പഠനമാണ് പുതിയ കണക്കുകൾ കണ്ടെത്തിയത്.

ഫോസിൽ ഇന്ധനങ്ങൾ, വ്യവസായങ്ങൾ തുടങ്ങിയവയിൽ നിന്നാണ് കാർബൺ ഡൈ ഓക്സൈഡ് ഉത്പാദനം ഉണ്ടാകുന്നത്.

അതായത് 2 ശതമാനം എന്ന വർധനവ് ഏകദേശം 37 ബില്ല്യൺ ടൺ എന്ന കണക്കാണ് സൂചിപ്പിക്കുന്നത്.

അമേരിക്കയെക്കാൾ ഹരിതഗൃഹ വാതക ഉത്പാദനം ചൈനയിലാണ് . ഇത് ആഗോളതലത്തിലെ 30 ശതമാനത്തോളം വരും.

അമേരിക്കയിൽ കാർബണിന്റെ ഉത്പാദനത്തിൽ 2017ൽ കുറവുണ്ടായിട്ടുണ്ട്.

Top