ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്; അമിത് പംഗല്‍ ഫൈനലില്‍

മോസ്‌കോ: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലില്‍ പ്രവേശിച്ചു. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഫൈനലില്‍ എത്തിയത്. കസാഖിസ്ഥാന്റെ സാകന്‍ ബിബോസ്സിനോവിനെയാണ് പംഗല്‍ സെമിയില്‍ കീഴടക്കിയത്.

ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുന്ന ആദ്യ പുരുഷ ബോക്‌സറാണ് പംഗല്‍. ഹരിയാനക്കാരനായ പംഗല്‍ ക്വാര്‍ട്ടറില്‍ ഫിലിപ്പൈന്‍സിന്റെ കാര്‍ലോ പാലമിനെ 4-1ന് കീഴടക്കിയിരുന്നു.

Top