വളര്‍ച്ചാ നിരക്ക് കുറച്ച് ലോക ബാങ്ക്; ആറ് ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനത്തിലേക്ക്

ന്യൂഡല്‍ഹി: വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ച് ലോക ബാങ്ക്. മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്കാണ് കുറച്ചത്.

വേള്‍ഡ് ബാങ്കിന്റെ അനുമാനപ്രകാരം അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച 5.8 ശതമാനമായിരിക്കും എന്നാണ് പറയുന്നത്.

ഉല്‍പാദനമേഖലയുമായി ബന്ധപ്പെട്ട ആശങ്കയാണ് കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രാധാനകാരണമെന്നാണ് വിലയിരുത്തല്‍. ഉല്‍പാദനമേഖലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടുശതമാനം മാത്രം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നാണ് പറയുന്നത്.

Top