നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര വളര്‍ച്ച (ജിഡിപി) വളര്‍ച്ച 1.5-2.8 ശതമാനമായി താഴുമെന്ന് ലോക ബാങ്ക്.1991-ലെ ഉദാരവത്കരണ കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സാമ്പത്തിക വികാസമായിരിക്കമിത്.
ദക്ഷിണേഷ്യയെ സംബന്ധിച്ച് ലോകബാങ്കിന്റെ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശമുള്ളത്. 2019-20 സാമ്പത്തികവര്‍ഷം 4.8 മുതല്‍ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ അധികം നീട്ടിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2.8 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക് വിലയിരുത്തുന്നു.അതേസമയം ലോക്ക് ഡൗണ്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വളര്‍ച്ച 1.5 ശതമാനമായി കുറയുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, 2021-22-ല്‍ രാജ്യത്തിന്റെ വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് പ്രതിരോധത്തിനായി ലോകബാങ്ക് 100 കോടി ഡോളര്‍ (ഏകദേശം 7,600 കോടി രൂപ) ഇന്ത്യയ്ക്ക് അനുവദിച്ചു.