ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ മോശമാകുമെന്ന് ലോകബാങ്ക്

ന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ മോശമാകുമെന്ന് ലോകബാങ്ക്. ഈ സാമ്പത്തിക വര്‍ഷം ആറ് ശതമാനം ജി.ഡി.പി മാത്രമേ ഉണ്ടാകൂ എന്നും ലോകബാങ്ക് ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ 7.5 ശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു ലോകബാങ്കിന്റെ പ്രവചനം.

കഴിഞ്ഞയാഴ്ച മൂഡിസ് ഇന്ത്യയുടെ ജി.ഡി.പി 5.8 മാത്രമേ വളരാന്‍ സാധ്യതയുള്ളുവെന്ന് പ്രവചിച്ചതിന് പിന്നാലെയാണ് ലോകബാങ്കിന്റെ കണക്കുകള്‍ പുറത്ത് വരുന്നത്.

ഏപ്രില്‍ ജൂണ്‍ ക്വാര്‍ട്ടറില്‍ അഞ്ച് ശതമാനത്തിലേക്ക് ഇന്ത്യന്‍ ജി.ഡി.പി ഇടിഞ്ഞത് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. അടുത്ത ക്വാര്‍ട്ടറില്‍ കൂടി തകര്‍ച്ച തുടര്‍ന്നാല്‍ സാമ്പത്തിക നിലക്ക് വലിയ ആഘാതമാകും അത്. വ്യവസായിക മേഖലയിലെ ഇടിവ് തുടരുകയാണെന്നാണ് കഴിഞ്ഞയാഴ്ച പുറത്ത് വന്ന കണക്കും ചൂണ്ടിക്കാണിക്കുന്നത്.

ഇതിലൂടെ സര്‍ക്കാര്‍ വരുമാനത്തില്‍ കാര്യമായി കുറവും ഉണ്ടാകുന്നുണ്ട്. ആളുകള്‍ കടമെടുക്കുന്നത് കുറഞ്ഞ സാഹചര്യത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണ റിപ്പോ നിരക്ക് കുറച്ച് വായ്പ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ആര്‍.ബി.ഐ.

Top