ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥ ; ഇന്ത്യ നേട്ടം നിലനിറുത്തുമെന്ന് ലോകബാങ്ക്

വാഷിംഗ്ടണ്‍ : ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിറുത്തുമെന്ന് ലോകബാങ്ക്. നിക്ഷേപ വളര്‍ച്ച, കയറ്റുമതി നേട്ടം, ഉപഭോഗത്തിലെ കുതിപ്പ് എന്നിവയുടെ കരുത്തില്‍ ഈ വര്‍ഷം ഇന്ത്യ 7.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ ജി.ഡി.പി മികച്ച ഉണര്‍വ് നേടുമെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ മൂന്ന് ത്രൈമാസങ്ങളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യന്‍ ജി.ഡി.പിയുടെ കുതിപ്പിന് കാരണമാകുന്നത്. നേരത്തേ, ഇന്ത്യ നടപ്പുവര്‍ഷം 7.5 ശതമാനം വളരുമെന്ന് യു.എന്നും വ്യക്തമാക്കിയിരുന്നു.

Top