ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ക്വാര്‍ട്ടര്‍ പ്രവേശം സ്വന്തമാക്കി ഇന്ത്യയുടെ പി വി സിന്ധു

നാന്‍ജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ക്വാര്‍ട്ടറില്‍.

തെക്കന്‍ കൊറിയയുടെ ഹ്യൂന്‍ ജി സുംഗിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടര്‍ പ്രവേശം നേടിയത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-10, 21-16.

ക്വാര്‍ട്ടറില്‍ നസോമി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി.

ഇന്തോനേഷ്യയുടെ ഫിട്രിയാനി ഫിട്രിയാനിയെ പരാജയപ്പെടുത്തിയാണ് സിന്ധു പ്രീക്വാര്‍ട്ടര്‍ പ്രവേശം നേടിയത്.

നേരിട്ടുള്ള ഗെയിമുകള്‍ക്ക് അനായാസമായിരുന്നു സിന്ധുവിന്റെ ജയം.

Top