ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചൈനയില്‍ തുടക്കം

pv-sindhu

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചൈനയില്‍ തുടക്കം കുറിക്കും. കിരീട പ്രതീക്ഷകളുമായി ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധു, സൈന നെഹ്‌വാള്‍, കെ.ശ്രീകാന്ത്, എന്നിവര്‍ കളത്തിലിറങ്ങും.

നിലവിലെ ലോക ബാഡ്മിന്റണ്‍ റണ്ണറപ്പ് പി വി സിന്ധുവും മുന്‍ റണ്ണറപ്പ് സൈന നെഹ്‌വാള്‍, പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് എന്നിവര്‍ ഇന്ന് കളത്തിലിറങ്ങും.

നാല് തവണ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ ഒരു ഇന്ത്യന്‍ താരം കിരീടം നേടിയിട്ടില്ല. 2013, 2014, 2017 വര്‍ഷങ്ങളില്‍ പിവി സിന്ധുവും, 2015ല്‍ സൈന നെഹ്‌വാളുമാണ് ഫൈനല്‍ കളിച്ച താരങ്ങള്‍.

ജൂലൈ 30 ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് 5നാണ് അവസാനിക്കുന്നത്.

Top