ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്തിന് കാലിടറി

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന കെ. ശ്രീകാന്തിന് തോല്‍വി.

പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ദക്ഷിണ കൊറിയയുടെ സോന്‍ വാന്‍ ഹോയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ശ്രീകാന്ത് തോറ്റത്. സ്‌കോര്‍: 14-21, 18-21.

ടൂര്‍ണമെന്റ് എട്ടാം സീഡായ ശ്രീകാന്തിന് ഒന്നാം ഗെയിമില്‍ മാത്രമാണ് കാര്യമായി ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞത്.

ശ്രീകാന്തിനെതിരെ സോന്‍ വാന്‍ നേടുന്ന അഞ്ചാമത്തെ വിജയമാണിത്. ഇതുവരെ ഒന്‍പത് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ നാലു തന്നെ ശ്രീകാന്തിനായിരുന്നു ജയം. ഈ വര്‍ഷം നടന്ന ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ശ്രീകാന്തിനായിരുന്നു ജയം.

ഇനി ഇന്ത്യയുടെ പ്രതീക്ഷകള്‍ വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടറില്‍ പോരാടുന്ന പി.വി.സിന്ധുവിലും സൈന നേഹ്‌വാളിലുമാണ്.

Top