ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; മൂന്നാം റൗണ്ടിലേക്ക് കടന്ന് സൈന

SAINA2

ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ മൂന്നാം റൗണ്ടിലേക്ക് കടന്നു. തുര്‍ക്കിയുടെ അലിയി ഡെമിര്‍ബാഗിനെ പരാജയപ്പെടുത്തിയാണ് സൈന മൂന്നാം റൗണ്ടിലേക്ക് എത്തിയത്. സ്‌കോര്‍:21-17, 21-8.

39 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പത്താം സീഡായ സൈനയുടെ വിജയം.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അയര്‍ലന്‍ഡിന്റെ എന്‍ഹാറ്റ് എന്‍ഗ്യുയെന്നിനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചത്. സ്‌കോര്‍ 21-15, 21-16.

Top