ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, പി.വി.സിന്ധു ഫൈനലില്‍

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ പ്രവേശിച്ചു.

നേരിട്ടുള്ള ഗെയിമിനു ചൈനയുടെ ചെന്‍ യുഫേയെ തകര്‍ത്താണ് ഇന്ത്യന്‍ താരം ഫൈനലിലേക്ക് കുതിച്ചത്. സ്‌കോര്‍: 21-13, 21-10. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരെയെയാണ് സിന്ധു നേരിടുക.

സൈന നെഹ്വാളിനു ശേഷം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 48 മിനിറ്റ് മാത്രമാണ് ചൈനീസ് താരത്തിന് സിന്ധുവിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. സെമി പോരാട്ടം തുടങ്ങി ഒരു മിനിറ്റ് പിന്നീടും മുന്‍പ് ആദ്യ ഗെയിമില്‍ ആദ്യ പോയിന്റ് സ്വന്തമാക്കിയ സിന്ധു പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.

മത്സരത്തിലാകെ ഒരിക്കല്‍ മാത്രമാണ് യുഫേയ്ക്ക് സിന്ധുവിനേക്കാള്‍ മുന്നിലെത്താനായത്. ഒരുവേള രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ നേടി (70) ചൈനീസ് താരത്തെ ഞെട്ടിക്കാനും സിന്ധുവിനായി.

നേരത്തെ, സൈന നെഹ്വാള്‍ തോല്‍വി ഏറ്റുവാങ്ങിയത് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചെങ്കിലും സിന്ധു ഫൈനലിലെത്തിയതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ വച്ചു.

Top