ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, പി.വി. സിന്ധു ക്വാര്‍ട്ടറില്‍

ഗ്ലാസ്‌ഗോ: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍.

ലോക 17-ാം നമ്പര്‍ ഹോങ്കോംഗിന്റെ ച്യുംഗ് ഗാന്‍ യിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം പിന്നില്‍ നിന്നു പൊരുതിക്കയറിയാണ് സിന്ധു അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്‌കോര്‍. 19-21, 23-21, 21-17.

42-ാം സീഡ് ദക്ഷിണകൊറിയയുടെ കിം ഹ്യോ മിന്നിനെ അനായാസം കീഴ്‌പ്പെടുത്തിയാണ് നാലാം സീഡായ സിന്ധു പ്രീക്വാര്‍ട്ടറിലെത്തിയത്. നേരത്തെ, ഇന്ത്യയുടെ കെ.ശ്രീകാന്തും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷവിഭാഗം ക്വാര്‍ട്ടറില്‍ ഇടംപിടിച്ചിരുന്നു.

Top