ലോക ബാഡ്മിന്റണ്‍; ലക്ഷ്യ സെന്നിന് ആദ്യ സീനിയര്‍ കിരീടം

മുംബൈ: ലോക ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ കൗമാരതാരം ലക്ഷ്യ സെന്‍. ടാറ്റ ഓപ്പണ്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ചാലഞ്ചില്‍ തായ്ലന്‍ഡിന്റെ കന്‍ലാവത് വിതിദ്സരണിനെ 21-15, 21-10 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.

സീനിയര്‍ ലെവലിലുള്ള ആദ്യ കിരീടമാണ് ലക്ഷ്യ സ്വന്തമാക്കിയത്. 2018 ഇതോടെ മുന്‍ ലോക ജൂനിയര്‍ ഒന്നാം റാങ്കുകാരന് അവിസ്മരണീയമായി. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, യൂത്ത് ഒളിമ്പിക്സില്‍ വെള്ളി, ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ലക്ഷ്യയ്ക്ക് ഈ വര്‍ഷം ലഭിച്ചിരുന്നു.

Top