ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ; ഇന്ത്യയുടെ സൈന നെഹ് വാള്‍ പുറത്ത്

നാന്‍ജിംഗ് : ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ് വാള്‍ പുറത്ത്. സ്പെയിന്‍ താരം കരോലിന മരിനാണ് സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-6, 21-11.

ഒളിമ്പിക് ചാമ്പ്യനും രണ്ട് വട്ടം ലോക ബാഡ്മിന്റണ്‍ ചാമ്പ്യനുമായിരുന്ന കരോലിന അരമണിക്കൂര്‍ കൊണ്ടാണ് സൈനയെ തോല്‍പ്പിച്ചത്. മുന്‍ ചാമ്പ്യനായ തായ്‌ലന്‍ഡിന്റെ റാട്ചനോക് ഇന്താനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സൈന ക്വാര്‍ട്ടറില്‍ എത്തിയത്. സ്‌കോര്‍ 21-16, 21-19.

Top