ലോക അത്‌ലറ്റിക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക്

ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് ലോക അത്‌ലറ്റിക് മത്സരങ്ങളിലെ വനിതാ വിഭാഗങ്ങളിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി ലോക അത്ലറ്റിക് ഭരണസമിതി. ടെസ്റ്റോസ്റ്റിറോൺ നിയന്ത്രണങ്ങൾ കർശനമാക്കിയതായും ലോക അത്‌ലറ്റിക് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ വ്യക്തമാക്കി. കരുത്തരായ ട്രാൻസ് സ്ത്രീകൾ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നത് വനിതകൾക്കുള്ള തുല്യത നഷ്ടമാക്കുന്നതാണെന്നും ഇത് സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ലോക അത്‌ലറ്റിക് പ്രസിഡന്റ് അറിയിച്ചു.

മാർച്ച് 31 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരുമെങ്കിലും ഇതൊരു തർക്ക വിഷയമാകാനുള്ള സാധ്യതയേറെയാണെന്ന് സെബാസ്റ്റ്യൻ കോ വ്യക്തമാക്കി. എന്നിരുന്നാലും സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കുണ്ടാകുന്ന ജീവശാസ്ത്രപരമായ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും സെബാസ്റ്റിയൻ കോ കൂട്ടിച്ചേർത്തു.

Top