ലോംഗ്‌ജംപ് ഫൈനൽസിന് യോഗ്യത നേടി മലയാളി താരം എം ശ്രീശങ്കര്‍

ഒറിഗോൺ: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ മലയാളി താരം ശ്രീശങ്കർ ലോംഗ്‌ജംപ് ഫൈനൽസിന് യോഗ്യത നേടി. 8 മീറ്റർ ചാടിയാണ് ശ്രീശങ്കറിൻറെ നേട്ടം. ഫൈനലിൽ എത്തിയ പതിമൂന്ന് പേരിൽ മികച്ച ആറാമത്തെ ദൂരമാണ് ശ്രീശങ്കറിൻറേത്. അതേസമയം മറ്റൊരു മലയാളിയായ മുഹമ്മദ് അനീസിനും ജെസ്വിൻ ആൾഡ്രിനും യോഗ്യത നേടാനായില്ല.

പുരുഷന്മാരുടെ മൂവായിരം മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്‍ലെ ഫൈനലിലേക്ക് യോഗ്യത നേടി. മൂന്നാം ഹീറ്റ്സിൽ മൂന്നാമത് ഫിനിഷ് ചെയ്താണ് അവിനാഷ് യോഗ്യത നേടിയത്. 8 മിനിറ്റും 18 സെക്കൻറും കൊണ്ടാണ് താരം ഫിനിഷ് ചെയ്തത്.

Top