ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; അപ്രതീക്ഷിത കുതിപ്പുമായി സ്വര്‍ണം നേടി സല്‍വ ഈദ് നാസര്‍

ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം സൃഷ്ടിച്ച് ബഹ്‌റൈന്റെ സല്‍വ ഈദ് നാസര്‍. വനിതകളുടെ നാനൂറ് മീറ്ററില്‍ അപ്രതീക്ഷിത കുതിപ്പുമായി സ്വര്‍ണം നേടിയ ആദ്യ ഏഷ്യക്കാരിയെന്ന റെക്കോഡ് 21-കാരി സ്വന്തമാക്കി.

വ്യാഴാഴ്ച രാത്രി 48.14 സെക്കന്‍ഡില്‍ സല്‍വ 400 മീറ്റര്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ 34 വര്‍ഷത്തിനിടയില്‍ വനിതകളുടെ 400 മീറ്റര്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണിത്.കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഈയിനത്തില്‍ സല്‍വയ്ക്കായിരുന്നു സ്വര്‍ണം.

Top