ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; കായിക മാമാങ്കത്തിന് ഇന്ന് തുടക്കം

തിനേഴാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ദോഹയില്‍ തുടക്കമാകും. വൈകുന്നേരം ഏഴ് മണിക്ക് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന പുരുഷന്മാരുടെ ലോങ് ജംപോടെ ലോക കായിക മാമാങ്കത്തിന് തുടക്കമാകും.

209 രാജ്യങ്ങളിലെ താരങ്ങള്‍ മാറ്റുരക്കുന്ന ആവേശ പോരാട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് 27 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ 12 പേര്‍ മലയാളികളും. ആദ്യ ഇനമായ ലോങ് ജംപില്‍ മലയാളി താരം എം.ശ്രീശങ്കര്‍ ഇന്ത്യയ്ക്കുവേണ്ടി ഇറങ്ങും.

Top