ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്; മലയാളി താരങ്ങള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

ദോഹ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് മലയാളി താരങ്ങള്‍ക്ക് നിര്‍ണ്ണായക ദിനമാണ്. 400 മീറ്റര്‍ ഹഡില്‍സില്‍ ഫൈനല്‍ ലക്ഷ്യമിട്ട് എം.പി.ജാബിര്‍ ഇന്നിറങ്ങും. ഹീറ്റ്‌സില്‍ 49.62 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ജാബിര്‍ സെമിയിലെത്തിയത്. മലയാളി താരം എ.ധരുണും ഈ ഇനത്തില്‍ മത്സരിച്ചെങ്കിലും ഹീറ്റ്‌സില്‍ ആറാംസ്ഥാനത്ത് എത്താനെ കഴിഞ്ഞുള്ളൂ. രാത്രി എട്ടരയ്ക്കാണ് സെമിഫൈനല്‍ മത്സരം.

അതേസമയം ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷയുള്ള 400 മീറ്റര്‍ മിക്സഡ് റിലേ ഹീറ്റ്‌സ് ഇന്ന് നടക്കും. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, വി.കെ.വിസ്മയ, ജിസ്ന മാത്യു എന്നിവര്‍ ഉള്‍പ്പെട്ടതാണ് റിലേ ടീം. 16 ടീമുകള്‍ മത്സരിക്കുന്ന റിലേയില്‍ ഇന്ത്യ അഞ്ചാം റാങ്കുകാരാണ്. രാത്രി 10.30-നാണ് മത്സരം.

വൈകിട്ട് 6.30-ന് നടക്കുന്ന 100 മീറ്റര്‍ ഹീറ്റ്‌സില്‍ ദ്യുതി ചന്ദ് ഇന്ന് ട്രാക്കിലിറങ്ങും. അതേസമയം ലോങ് ജംപില്‍ മലയാളി താരം എം.ശ്രീശങ്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 27 താരങ്ങള്‍ മത്സരിച്ച യോഗ്യതാ റൗണ്ടില്‍ 22-ാം സ്ഥാനത്തെത്താനെ ശ്രീശങ്കറിന് കഴിഞ്ഞുള്ളൂ.

Top