അത്‌ല്റ്റിക്‌സ് ലോക ചാമ്പ്യന്‍ഷിപ്പ്, ഹീറ്റ്‌സില്‍ ഉസൈന്‍ ബോള്‍ട്ട് സെമിയില്‍

ലണ്ടന്‍: ലോകചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഹീറ്റ്‌സില്‍ ഉസൈന്‍ ബോള്‍ട്ട് സെമിയിലെത്തി.

100 മീറ്ററില്‍ മോശം തുടക്കത്തിലും 10.07 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ആറാം ഹീറ്റ്‌സില്‍ ബോള്‍ട്ട് സെമി പ്രവേശനം നേടിയത്.

എന്നാല്‍ 100 മീറ്റര്‍ ഹീറ്റ്‌സിലെ മികച്ച സമയം കുറിച്ചത് ജമൈക്കന്‍ താരം ജൂലിയന്‍ ഫോര്‍ട്ടെയാണ്. മൂന്നാം ഹീറ്റ്‌സില്‍ 9.99 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ഫോര്‍ട്ടെ മുന്നേറിയത്.

Top