കാര്‍ഷിക വായ്പാ എഴുതി തള്ളല്‍ നടപടി പുരോഗമിക്കുകയാണെന്ന് കുമാരസ്വാമി

kumaraswami-new

ബംഗളൂരു: ബംഗളൂരുവിലെ കര്‍ഷകരുടെ വായ്പ എഴുതി തള്ളല്‍ നടപടി പുരോഗമിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. വായ്പ എഴുതി തള്ളല്‍ കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ ആയിരിക്കുമെന്നും മന്ത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് കുമാരസ്വാമി ബംഗളൂരുവില്‍ വെച്ച് കര്‍ഷക പ്രതിനിധികളുമായി അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷം താന്‍ അധികാരത്തില്‍ വന്നാല്‍ 15 ദിവസത്തിനകം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.

കാര്‍ഷിക വായ്പ എഴുതിതള്ളല്‍ ആയിരുന്നു കുമാരസ്വാമിയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിലെ പ്രധാന അജണ്ട.

Top