കോളേജുകളുടെ സമയം മാറിയേക്കും; കാമ്പസുകളിൽ രാത്രി എട്ടരവരെ അക്കാദമിക അന്തരീക്ഷം ഒരുക്കും

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ, അടുത്ത അധ്യയനവർഷം മുതൽ കോളേജുകളുടെ പ്രവർത്തനസമയം മാറിയേക്കും. രാവിലെ എട്ടിനോ എട്ടരയ്‌ക്കോ തുടങ്ങി രാത്രി എട്ടോ എട്ടരയോവരെ കാമ്പസുകളിൽ അക്കാദമിക അന്തരീക്ഷമൊരുക്കുന്നവിധത്തിലാകും പുതിയ ക്രമീകരണം. അതേസമയം, ക്ലാസുകളുടെ സമയത്തിൽ നിലവിലെ രീതിതുടരും. ഇതിനുപുറമേ, കോളേജുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ ആറുദിവസമാക്കാനും ആലോചന തുടങ്ങി.

അധ്യാപകരുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്താതെയായിരിക്കും പുനഃക്രമീകരണം. വിശദമായ ചർച്ചയ്ക്കുശേഷമേ ഇക്കാര്യങ്ങൾ തീരുമാനിക്കൂവെന്ന് പാഠ്യപദ്ധതി ശില്പശാലയിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. ക്രെഡിറ്റിനു പ്രാധാന്യം നൽകി പാഠ്യപദ്ധതി ഉടച്ചുവാർക്കാനാണ് ശുപാർശ. വിദ്യാർഥികൾക്ക് അഭിരുചിക്കനുസരിച്ചുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനും അവരുടേതായ സമയമെടുത്ത് പൂർത്തിയാക്കാനുമാകും.

Top