സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു

construction

സംസ്ഥാനത്ത്  വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവായി.  ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30 വരെയാണ് പുതുക്കിയ തൊഴിൽ സമയത്തിന്റെ കാലാവധി. ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും.

ജോലി സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു മണി വരെയുള്ള സമയങ്ങളിൽ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം കൺസ്ട്രക്ഷൻ സൈറ്റുകൾക്കും റോഡ് നിർമ്മാണ മേഖലയ്ക്കും പ്രത്യേകം പരിഗണന നൽകിക്കൊണ്ട് ദൈനംദിന പരിശോധന നടത്തും.

Top