ഒറ്റരാജ്യമായി പ്രവര്‍ത്തിച്ചാല്‍ ഒന്നിനും കുറവുണ്ടാകില്ല; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒറ്റരാജ്യമായി പ്രവര്‍ത്തിച്ചാല്‍ ഒന്നിനും ഒരു കുറവുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കെജ്രിവാളുമായി കൊവിഡ് അവലോകന യോഗത്തിലുണ്ടായ വാഗ്വാദത്തിന് പിന്നാലെയാണ് പ്രതികരണം. സംസ്ഥാനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മോദി പറഞ്ഞു.

പൂഴ്ത്തിവയ്പ് തടയാന്‍ നടപടി വേണം. ഓക്‌സിജന്‍ എത്തിക്കാന്‍ റെയില്‍വെയും വ്യോമസേനയും രംഗത്തുണ്ട്. 15 കോടി ഡോസ് വാക്‌സീന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കി. ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കണം. ആളുകള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ദ

ില്ലിയിലേക്ക് ഓക്‌സിജന്‍ വിതരണം ഉറപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ ആരോടാണ് താന്‍ സംസാരിക്കേണ്ടതെന്ന് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് ചോദിച്ചിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും അരവിന്ദ് കെജ്രിവാള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

 

Top