മക്കളുടെ വിദ്യാഭ്യാസ ഗ്രാന്റിന് ഇനി മുതൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ; ഇനിമുതൽ കേരള തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ ഗ്രാന്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം.മുന്‍ വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ അതു പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. ഹൈസ്‌കൂള്‍, പ്ലസ് വണ്‍, ബിഎ,ബികോം, ബിഎസ്സ്‌സി, എംഎ, എംകോം, എംഎസ്ഡബ്ല്യു, എംഎസ്സ്‌സി, ബിഎഡ്, എന്‍ജിനിയറിങ്, എംബിബിഎസ്, ബിഡിഎസ്സ്, ഫാംഡി, ബിഎസ്‌സി നഴ്‌സിംഗ്, പ്രൊഫഷണല്‍ പിജി കോഴ്‌സുകള്‍, പോളിടെക്‌നിക് ഡിപ്ലോമ, റ്റിറ്റിസി, ബിബിഎ, ഡിപ്ലോമ ഇന്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സ്, എംസിഎ, എംബിഎ, പിജിഡിസിഎ, എന്‍ജിനിയറിങ്(ലാറ്ററല്‍ എന്‍ട്രി) അഗ്രികള്‍ച്ചറല്‍, വെറ്റിനറി, ഹോമിയോ, ബിഫാം, ആയുര്‍വേദം, എല്‍എല്‍ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബിബിഎം, ഫിഷറീസ്, ബിസിഎ, ബിഎല്‍ഐഎസ്‌സി, എച്ച്ഡിസി ആന്റ് ബിഎം/ ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/ സിഎ ഇന്റര്‍മീഡിയേറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് 15 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

Top