മിനിമം വേതനം 600 രൂപയാക്കണം; സമരത്തിനൊരുങ്ങി തോട്ടം തൊഴിലാളികള്‍

വയനാട്: ദിവസവും 50 രൂപ ഇടക്കാലാശ്വാസം നല്‍കുവാനുള്ള തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് വയനാട്ടിലെ തോട്ടം തൊഴിലാളികള്‍.

മിനിമം വേതനമായി 600 രൂപ നിശ്ചയിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. വിഷയം ജൂണിന് മുമ്പായി പരിഹരിക്കാത്ത പക്ഷം അനിശ്ചിതകാല സമരത്തിനാണ് ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകള്‍ തയ്യാറെടുക്കുന്നത്.

തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞത് 2017 ഡിസംബറിലായിരുന്നു. അത് പുതുക്കി 600 രൂപയാക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല .ഇപ്പോഴും തൊഴിലാളികള്‍ക്ക് പഴയ വ്യവസ്ഥപ്രകാരം പ്രതിദിനം 331 രൂപയാണ് ലഭിക്കുന്നത്.

Top