ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരായില്ലെങ്കില്‍ അച്ചടക്കനടപടിയും ശമ്പളം വെട്ടിക്കുറയ്ക്കലും

ന്യഡല്‍ഹി: ലോക്ക്ഡൗണിനുശേഷം നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെഅച്ചടക്കനടപടി സ്വീകരിക്കാന്‍ ഫാക്ടറികള്‍. ഇവരുടെ ശമ്പളത്തിലും കുറവുവരുത്തും.

ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.

മെയ് 17നുശേഷം ലോക്ക്ഡൗണ്‍ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാകുകയെന്ന് ഗുജറാത്തിലെ തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

പത്തുജീവനക്കാരിലധികംപേര്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍ക്കാണിത് ബാധകം. ജോലി, വേതനം എന്നിവ സംബന്ധിച്ച അനിശ്ചിതത്വം കാരണം നിരവധി കുടിയേറ്റതൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയത്. നാട്ടിലേയ്ക്ക് തിരിച്ചുപോയവരെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

Top