ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥകള്‍ പുനപരിശോധിക്കും: സൗദി

soudi

റിയാദ്‌:ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വ്യവസ്ഥകള്‍ പുനപരിശോധിക്കാന്‍ തീരുമാനിച്ച് സൗദി. ഇതിനായി സംയുക്ത കമ്മറ്റി രൂപീകരിക്കുവാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. കരാറിലെ മാറ്റങ്ങളെ കുറിച്ച് ജൂലൈ ആദ്യത്തില്‍ സംയുക്ത കമ്മറ്റി പരിഗണിക്കാനും തീരുമാനമായി.

നാഷണനല്‍ റിക്രൂട്ട്മെന്റ് ഓഫീസസ്,നാഷണനല്‍ കമ്മീഷന്‍ ഫോര്‍ റിക്രൂട്ട് മെന്റ് എന്നിവയുമായി ചേര്‍ന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം സംയുക്ത കമ്മറ്റി രൂപീകരിക്കുക. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനായി രൂപീകരിച്ച ഏകീകൃത കരാറില്‍ ഏതാനും പുനരാലോചനകള്‍ ആവശ്യമായി വന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

Top