തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ജീവനക്കാരുടെ സ്വര്‍ണക്കടത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ജീവനക്കാരുടെ സ്വര്‍ണക്കടത്ത് പിടികൂടി. പത്തുകിലോ സ്വര്‍ണം കടത്താന്‍ശ്രമിച്ച ജീവനക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. വിമാനത്താവളത്തിലെ എസി മെക്കാനിക്ക് അനീഷാണ് പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ ദുബായില്‍നിന്നും വന്ന യാത്രക്കാരനില്‍ സ്വര്‍ണംവാങ്ങിക്കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്. യാത്രക്കാരനില്‍നിന്നും സ്വര്‍ണം വാങ്ങുന്നത് സിസിടിവിയില്‍ വ്യക്തമായിരുന്നു. അനീഷിന്‍റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സിഎസ്എഫ് പരിശോധനക്കായി ഒരുങ്ങവെ അനീഷ് എയർപോർട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി കസ്റ്റംസ് ഇന്‍റലിജൻസിനെ ഏൽപ്പിക്കുകയായിരുന്നു.

സ്വർണക്കടത്തിനായി എയർപോർട്ടിലെ ജീവനക്കാർ ഒത്താശ ചെയ്യുന്നതായി ഡിആർഐ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എയർപോർട്ടിൽ പരിശോധന ക‌ർശനമാക്കുകയും ചെയ്തിരുന്നു.

Top