കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളിയുടെ വിരലറ്റു

തൃശൂര്‍: ചാവക്കാട് കടലില്‍ മത്സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളിയുടെ വിരലറ്റു. മറ്റൊരു തൊഴിലാളിക്കും കൈക്ക് പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശി ന്യൂട്ടന്റെ വിരലാണ് അറ്റത്. സംഭവത്തില്‍ പുത്തന്‍ കടപ്പുറം സ്വദേശി റാഫിക്കും പരിക്കേറ്റു.

മത്സ്യബന്ധനത്തിനായി വലയടിക്കുന്ന സമയം പലക ഇളകിത്തെറിച്ചായിരുന്നു അപകടം. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. എടക്കഴിയൂര്‍ സ്വദേശി മുജീബിന്റെ ഉടമസ്ഥതയിലുള്ള പുളിങ്കുന്നത്ത് വള്ളത്തിലെ തൊഴിലാളികളാണ് ഇരുവരും. രണ്ടുപേരെയും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top