പ്രവര്‍ത്തകരുടെ അക്കൗണ്ട് നീക്കം ചെയ്തു; ഫേസ്ബുക്കിന് കത്തയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നൂറു കണക്കിന് ഫേസ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്‌തെന്ന ആരോപണമുന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ഫേസ്ബുക്കിന് കത്തയച്ചു. സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഫേസ്ബുക്കിനെഴുതിയ കത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെരക് ഒബ്രയാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 31-ന് ഫെയ്സ്ബുക്കിനെഴുതിയ കത്തില്‍ നീക്കം ചെയ്ത അക്കൗണ്ടുകളുടെയും നമ്പറുകളുടെയും പട്ടികയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സ് വയലേഷന്‍ ആരോപിച്ചാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുന്നത്.

ബംഗാളിലെ ഫേസ്ബുക്ക് പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്തിരിക്കുന്നത് ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുളള ബന്ധമാണ് വെളിവാക്കുന്നതെന്നും കത്തില്‍ ഒബ്രയാന്‍ പറയുന്നു.

Top