കൊച്ചിയില്‍ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കൊച്ചി: കൊച്ചിയില്‍ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം 12-ാം നിലയില്‍ ഒരു കമ്പിന് മുകളില്‍ തൂങ്ങിക്കിടക്കുകയാണ്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. കോണ്‍ക്രീറ്റ് ബീം പൊട്ടിവീണപ്പോള്‍ നാല് തൊഴിലാളികള്‍ മാറിക്കളഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കൊച്ചി പനമ്പള്ളി നഗര്‍ വിദ്യാനഗര്‍ കോളനിയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. മുകളില്‍ നിന്ന് നിര്‍മാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

ബീം വീഴുമ്പോള്‍ നാല് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ഒരാള്‍ക്ക് രക്ഷപ്പെടാനായില്ല. ഇദ്ദേഹം തൂണിന് മുകളില്‍ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്റെ മൃതദേഹം പൊട്ടിവീണ ബീമിന് താഴെ നിര്‍മാണത്തിനായി സജ്ജീകരിച്ച തൂണിന് മുകളില്‍ കഴിഞ്ഞ ഒന്നരമണിക്കൂറായി കുരുങ്ങിക്കിടക്കുകയാണ്. മൃതദേഹം പുറത്തെടുക്കാനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്.

 

Top