മെന്‍ലോപാര്‍ക്ക് ഓഫീസിലെ ജീവനക്കാരന്റെ മരണം ആത്മഹത്യ; വെളിപ്പെടുത്തി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്സ്ബുക്കിന്റെ മെന്‍ലോപാര്‍ക്ക് ഓഫീസില്‍ വെച്ചുണ്ടായ ജീവനക്കാരന്റെ മരണം ആത്മഹത്യയാണെന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സംഭവം ആത്മഹത്യയാണെന്ന് പറയാന്‍ കമ്പനി തയ്യാറായത്.

ഫെയ്സ്ബുക്ക് ജീവനക്കാരനായ ക്വിന്‍ ചെന്‍ എന്ന 38 കാരനാണ് സെപ്റ്റംബര്‍ 19ന് ഓഫീസ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിമരിച്ചത്. ‘ജസ്റ്റിസ് ഫോര്‍ ക്വിന്‍’ എന്ന പേരില്‍ സംഘടിതരായ ആളുകളാണ് ക്വിന്‍ ചെനിന് വേണ്ടി പ്രതിഷേധ പ്രകടനം നടത്തിയത്. ഫെയ്സ്ബുക്കിലെ തൊഴില്‍ സാഹചര്യത്തെ കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.

‘ഞങ്ങള്‍ക്ക് സത്യം അറിയണം, ശബ്ദം കേള്‍ക്കേണ്ടതുണ്ട്, നടപടികള്‍ എടുക്കേണ്ടതുണ്ട്, വിഷമയമായ തൊഴിലിടത്തോട് അരുത് എന്ന് പറയൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്’. ട്വിറ്ററില്‍ ഇവര്‍ സജീവമാണ്. അതേസമയം ഫെയ്സ്ബുക്ക് ഓഫീസിലെ മോശം തൊഴില്‍ സാഹചര്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.

Top