ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കും

ബഹ്‌റൈനില്‍ തൊഴിലാളികള്‍ക്കുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ ആഗസ്റ്റ് ഒമ്പത് മുതല്‍ ആരംഭിക്കാന്‍ തീരുമാനം.ലേബര്‍ മാര്‍ക്കറ്റ് മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത് മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ചിരുന്നു. വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശത്തുനിന്ന് തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റും പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top