ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ടിക്ക് ബൈക്കിന്റെ നിര്‍മ്മാണം ആരംഭിച്ചു

ര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ബൈക്ക് റിവോള്‍ട്ട് RV400 യുടെ നിര്‍മ്മാണം ആരംഭിച്ചു. ഓഗസ്റ്റ് 28-നാണ് റിവോള്‍ട്ടിന്റെ ആദ്യ മോഡല്‍കൂടിയായ RV400 കമ്പനി വിപണിയിലെത്തിക്കുന്നത്. വാഹനത്തിനുള്ള പ്രീ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. ഇതിനോടകം 2500ത്തോളം ബുക്കിങ് വാഹനത്തിന് ലഭിച്ചതായും റിവോള്‍ട്ട് വ്യക്തമാക്കുന്നു.

റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയിലാണ് ഇലക്ട്രിക് ആര്‍വി 400. ഫുള്‍ എല്‍ഇഡി ലൈറ്റ്, ഡിജിറ്റല്‍ കണ്‍സോള്‍, വലിയ ടയറുകള്‍, സ്പോര്‍ട്ടി റൈഡിങ് പൊസിഷന്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കും. 4ജി സിം അധിഷ്ഠിത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി നിരവധി അഡീഷ്ണല്‍ കണക്റ്റിവിറ്റി ഫീച്ചേഴ്സും വാഹനത്തിലുണ്ട്. ചാര്‍ജ് തീരുന്നതിനനുസരിച്ച് എടുത്തുമാറ്റാവുന്ന സ്വാപ്പബിള്‍ ബാറ്ററിയാണ് ആര്‍വിയിലുള്ളത്. 15A സോക്കറ്റില്‍ നാല് മണിക്കൂറിനുള്ളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

എക്കോ, സിറ്റി, സ്പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. ഒറ്റചാര്‍ജില്‍ 156 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 85 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. ബാറ്ററി ശേഷി, പവര്‍ എന്നിവ സംബന്ധിച്ച വിവരങ്ങളെല്ലാം ലോഞ്ചിങ് വേളയിലേ കമ്പനി വ്യക്തമാക്കു. റെഡ്, ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനിലാണ് വാഹനം ലഭ്യമാവുക.

Top