വർക്ക്‌ ഫ്രം ഹോം ഔപചാരികമായി തൊഴിൽ നിയമ പരിധിയിൽ വരുന്നു

ൽഹി : വർക്ക് ഫ്രം ഹോം ഇനി ഔപചാരികമായി തൊഴിൽ നിയമ പരിധിയിൽ. സേവന മേഖലയിലെ സ്ഥാപനങ്ങൾക്കു ബാധകമാകുന്ന തൊഴിൽ ക്രമീകരണ വ്യവസ്ഥകളുടെ കരടിലാണ് ‘വർക്ക് ഫ്രം ഹോം’ ഉൾപ്പെടുത്തിയത്. കോവിഡ് പ്രതിസന്ധിയോടെയാണ് പല സ്ഥാപനങ്ങളും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു കടന്നത്.

30 ദിവസത്തേക്ക് അഭിപ്രായങ്ങൾ സ്വീകരിച്ചശേഷം അന്തിമ രൂപംനൽകും. തൊഴിലുടമ തീരുമാനിക്കുന്ന കാലയളവിലേക്ക്, നിയമന വ്യവസ്ഥയുടെ അല്ലെങ്കിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം അനുവദിക്കാമെന്ന് കരടിൽ പറയുന്നു.

Top