ഡിസ്കോയിൽ വർക്ക് ഫ്രം ഹോം എടുത്താൽ ശമ്പളത്തിലൊരു പങ്ക് കമ്പനിക്ക്

പ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയിലാണ് സെമി കണ്ടക്ടറുകൾ നിർമിക്കുന്ന ഡിസ്കോ കോർപറേഷൻ. ആഭ്യന്തര കറൻസി ഉപയോഗിച്ചതിലൂടെയാണ് ഡിസ്കോ കമ്പനി ആദ്യമായി വാർത്തകളിൽ ഇടം നേടുന്നത്. 2011ൽ ആണ് വീഡിയോ ഗെയിമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസ്കോ സ്വന്തം കറൻസി അവതരിപ്പിച്ചത്.

വിൽ(will) എന്നാണ് ഡിസ്കോയുടെ ആഭ്യന്തര കറൻസിയുടെ പേര്. ജീവനക്കാർക്ക് കമ്പനിക്കുള്ളില്‍ പരസ്‌പരം ഏതുകാര്യം സാധിച്ച് കിട്ടണമെങ്കിലും ഈ കറൻസി നൽകണം. ഡിസൈൻ വരയ്ക്കുന്നതിന് ഫാക്ടറി തൊഴിലാളികൾ എഞ്ചിനീയർമാർക്കും സാധനങ്ങൾ നിർമിക്കുന്നതിന് ഈ തൊളിലാളികൾക്ക് സെയിൽസ് ഉദ്യോഗസ്ഥരും പണം നൽകണം.

എന്തിനേറെ ജീവനക്കാർ ഓഫിസിലെ കോണ്‍ഫറൻസ് ഹാൾ മുതൽ മേശയും കസേരയും വരെ പണം നൽകിയാണ് ഉപയോഗിക്കുന്നത്. എല്ലാ ക്രയവിക്രയവും നടക്കുന്നത് ഡിസ്കോയുടെ സ്വന്തം വിൽ ഉപയോഗിച്ചും. ഇങ്ങനെ സമ്പാദിക്കുന്ന വിൽ നാലുമാസം കൂടുമ്പോൾ ജീവനക്കാർക്ക് ജാപ്പനീസ് കറൻസിയായി(യെൻ) മാറ്റി നൽകും.

Top