work dicipline for government employees; CM-Pinarayi

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളോട് മാന്യമായി പെരുമാറാനും അഴിമതി രഹിത ഇടപെടല്‍ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചിത്വം ഉറപ്പ് വരുത്തണം. സര്‍വീസ് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന്റേത് ഒഴുക്കന്‍ സമീപനമാണെന്ന് പ്രതിപക്ഷ സംഘടനകള്‍ കുറ്റപ്പെടുത്തി.

Top