വൈറൽ ആയി ഹോങ്കോങ് റീജിയണിന്റെ ചീഫ് എക്സിക്യുട്ടീവിന്റെ വാക്കുകൾ

ഹോങ്കോങ് : ലോകത്ത് ഏറ്റവും കൂടുതൽ പണം പ്രതിഫലമായി വാങ്ങുന്ന വ്യക്തികളിൽ ഒരാളാണ് ഹോങ്കോങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയണിന്റെ ചീഫ് എക്സിക്യുട്ടീവ് ആയ കാരിലാം. കഴിഞ്ഞ ദിവസം ഇവർ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ബാങ്ക് അക്കൗണ്ടില്ലാത്തതിനാൽ ശമ്പളമായി കിട്ടുന്ന പണം കറൻസിയായി വീട്ടിൽ സൂക്ഷിക്കേണ്ട അവസ്ഥയിലാണ് താൻ എന്നാണ് കാരിലാം പറഞ്ഞത്.

യുഎസ് ട്രഷറി ഉപരോധമേർപ്പെടുത്തിയതാണ് തന്റെ അവസ്ഥ കഷ്ടത്തിലാക്കിയതെന്നും അവർ പറഞ്ഞു. എല്ലാത്തരം ആവിശ്യങ്ങൾക്കും പണം ആണ് ഉപയോഗിക്കുന്നത്, മറ്റ് വഴിയില്ല. വീടിനുള്ളിൽ പണത്തിന്റെ വലിയ കൂമ്പാരമാണെന്നും അവർ പറഞ്ഞു. ഹോങ്കോങ്ങിനുമേലുള്ള ചൈനയുടെ പുതിയ സുരക്ഷാ നിയമത്തിന് മറുപടിയായാണ് ലാമിനും മറ്റു ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തിയത്. ലാമിനുൾപ്പെടെ ആറുപേർക്കും ശമ്പളം സർക്കാർ പണമായാണ് നൽകുന്നത്

Top