‘പശു ,ഗുജറാത്ത്’ തുടങ്ങിയ വാക്കുകള്‍ പാടില്ല ; സെന്‍സര്‍ ബോർഡിനെതിരെ സുമന്‍ ഘോഷ്

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ തീരുമാനത്തിനെതിരെ സംവിധായകന്‍ സുമന്‍ ഘോഷ് .ഗുജറാത്ത്, ഹിന്ദു ഇന്ത്യ, പശു , തുടങ്ങിയ വാക്കുകള്‍ സുമന്‍ ഘോഷിന്റെ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവിശ്യപ്പെട്ടിരിക്കുന്നത്.

ഈ ആഴ്ച അവസാനം കൊല്‍ക്കത്തയില്‍ പ്രദര്ശിപ്പിക്കാനിരുന്ന ചിത്രത്തിന്റെ പ്രദര്‍ശനമാണ് നിര്‍ത്തിവെച്ചത്.

നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെനിന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രമാണ് ‘ആര്‍ഗ്യൂമെന്റ് ഇന്‍ഡ്യന്‍’.

ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചതെന്നും ,വാക്കുകള്‍ നീക്കം ചെയ്തുകൊണ്ട് ചിത്രം പ്രദര്ശിപ്പിക്കാനാവില്ലെന്നും സുമന്‍ ഘോഷ് പറഞ്ഞു.

Top