വ്യാപകമായ മരക്കൊള്ള ; ഒത്താശ ചെയ്യാൻ റവന്യൂ ഉദ്യോ​ഗസ്ഥർ

വയനാട് : മാനന്തവാടിയിൽ വ്യാപകമായി മരങ്ങൾ കൊള്ളയടിക്കുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ചുമാറ്റിയത്.വയനാട് വൈത്തിരിയിലെ പട്ടയഭൂമയില്‍ നിന്നും ഈട്ടിമരം മുറിച്ച് കടത്തിയ സംഘമാണ് മാനന്തവാടിയിലെ മരങ്ങളും മുറിച്ചുമാറ്റിയത്. തോട്ടഭൂമയിലെ മരങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ മുറിക്കരുതെന്ന ചട്ടം നിലനില്‍ക്കെയാണ് റവന്യു വനം ഉദ്യോ​ഗസ്ഥരുടെ ഒത്താശയോടെയുളള മരക്കൊള്ള നടക്കുന്നത്. സംഭവത്തിൽ പലതവണ പരാതി നൽകിയിട്ടും അന്വേഷണം നടത്താത്തത് ഉദ്യോ​ഗസ്ഥരുടെ രാഷ്ട്രീയ ബന്ധം മൂലമാണെന്നാണ് ആരോപണം

ആയിരത്തിലധികം ഏക്കർ വരുന്ന തോട്ടഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ഈട്ടിമരങ്ങളാണ് കടത്തുന്നത്. ഇവിടെ നിന്നും തേക്ക് മരങ്ങളും മുറിയ്ക്കുന്നുണ്ട്. ബ്രഹ്മഗിരി, ആക്കോല്ലി, കാല്‍വരി, ലക്ഷ്മി എന്നി എസ്റ്റേറ്റുകളിലാണ് മരംമുറി അധികവും നടക്കുന്നത്.

ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടഭൂമിയിലെ മരങ്ങളെല്ലാം സര്‍ക്കാരിന്‍റേതാണ്. മുറിച്ചുമാറ്റണമെങ്കില്‍ റവന്യൂ ഉദ്യോ​ഗസ്ഥരുടെ അനുമതി വേണം. ദ്രവിച്ചമരങ്ങള്‍ മാത്രമെ മുറിച്ചുമാറ്റാന്‍ സര്‍ക്കാർ അനുമതി നല്‍കാവൂ എന്നാണ് ഭൂപരിഷ്കരണ നിയമത്തില്‍‍ പറയുന്നത്. എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് മാനന്തവാടിയിലെ റവന്യൂ ഉദ്യോ​ഗസ്ഥർ മരം കടത്തുകാർക്കൊപ്പം നിന്നുകൊണ്ട് കോടികളുടെ കൊള്ള നടത്തുന്നത്.

Top