wooden bluetooth speaker

വയര്‍ലെസ് സ്പീക്കര്‍ ഇന്ന് എവിടെയും കാണാം. എന്നാല്‍ ഇവയുടെ രൂപകല്‍പനയും ഗുണമേന്മയിലും ധാരാളം വ്യത്യാസങ്ങള്‍കാണാം.

പുത്തന് സാങ്കേതിക വിദ്യകള്‍ കണക്ട് ചെയ്തിട്ടുള്ളതും തടികൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതുമായ ബ്ലൂടൂത്ത് സ്പീക്കര്‍ ആണ് പ്രിന്‍സിടോണിന്റെ സൈറ്റ് 1.

പ്രിന്‍സിടോണ്‍ ഓഡിയോയുടെ സ്ഥാപകനായ മൈക്കന്‍ പെല്ലനഡ് ആണ് ഈ സ്പീക്കര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വളരെ മനോഹരമായി രൂപകല്‍പന നടത്തിയിരിക്കുന്ന ഡിവൈസിലെ പ്രധാന ആകര്‍ഷണം ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറും ശബ്ദ ക്രമീകരണം നടത്തുവാനുള്ള സംവിധാനവുമാണ്.

2250mAh ബാറ്ററിയാണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. 15 മണിക്കൂര്‍ പ്ലേബാക്ക് ലഭ്യമാകും. വ്യത്യസ്ത മെറ്റീരിയലുകളില്‍ നിര്‍മ്മിച്ച സ്പീക്കറുകള്‍ ലഭ്യമാണ്. 1.3 മുതല്‍ 1.6 കിലോഗ്രാം വരെ ഭാരം കൈകൊണ്ട് ഉണ്ടാക്കിയ ബ്ലൂടൂത്ത് സ്പീക്കറിനുണ്ട് .

Top